Times Kerala

മണലെടുക്കുന്നത് ചോദ്യം ചെയ്തു; യുവാവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ചു

 
മണലെടുക്കുന്നത് ചോദ്യം ചെയ്തു; യുവാവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ചു

തൃ​ക്കു​ന്ന​പ്പു​ഴ: മ​ണ​ലെ​ടു​ക്കുന്നത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു പരിക്കേൽപ്പിച്ചു. പാ​നൂ​ർ വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ നു​ജൂ​മി​നാ​ണ് (30) വ്യാ​ഴാ​ഴ്ച രാ​ത്രിയോടെ പാ​നൂ​ർ പ​ള്ളി​മു​ക്കി​ൽ വച്ച് മർദ്ദനമേറ്റത്. സംഭവത്തിൽ പാ​നൂ​ർ പു​ത്തേ​ത്ത് പ​ടീ​റ്റ​തി​ൽ അ​ജാ​സി​നെ​തി​രെ (32) തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ഹോ​ദ​രന്റെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന്​ മ​ണ്ണെ​ടു​ക്കു​ന്ന​ത് നു​ജൂം ചോ​ദ്യം ചെയ്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.പരിക്കേറ്റ നു​ജൂ​മി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story