Times Kerala

കു​ട​ൽ പൊ​ട്ടി, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ നിരവധി മുറിവുകൾ; മൂ​വാ​റ്റു​പു​ഴയിലെ അഞ്ചുവയസ്സുകാരിയെ ഗൈനക്കോളജി വിഭാഗം പരിശോധനക്ക് വിധേയയാക്കി

 
കു​ട​ൽ പൊ​ട്ടി, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ നിരവധി മുറിവുകൾ; മൂ​വാ​റ്റു​പു​ഴയിലെ അഞ്ചുവയസ്സുകാരിയെ ഗൈനക്കോളജി വിഭാഗം പരിശോധനക്ക് വിധേയയാക്കി

കോ​ട്ട​യം: ശരീരമാസകലം പരിക്കേറ്റ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ ഗൈ​ന​കോ​ള​ജി വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. മാ​ർ​ച്ച്​ 27നാ​ണ് അ​സം സ്വ​ദേ​ശി​ക​ളും മൂ​വാ​റ്റു​പു​ഴ​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​വയസ്‌സുകാരിയെ ഗുരുതര പരിക്കുകളോടെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട​ൽ പൊ​ട്ടി, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ നിരവധി മു​റി​വു​കളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.കു​ട്ടി​യു​ടെ പി​താ​വി​നെ​യും, ര​ണ്ടാ​ന​മ്മ​യെ​യും പോലീസ് ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും ശരീരത്തിൽ ഇത്രത്തോളം പരിക്കുകൾ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനായില്ല. തു​ട​ർ​ന്നാ​ണ് പ​രി​ക്കിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഗൈ​ന​കോ​ള​ജി, ഫോ​റ​ൻ​സി​ക്, ജ​ന​റ​ൽ സ​ർ​ജ​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂപീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൈനക്കോളജി വിഭാഗം കുട്ടിയെ പരിശോധിച്ചത്.പ​രി​ശോ​ധ​ന​ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related Topics

Share this story