Times Kerala

കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കണമെങ്കിൽ സ്വീഡിഷ് ഭാഷ സംസാരിക്കണമെന്ന പുതിയ നിയമവുമായി സ്വീഡൻ

 
കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കണമെങ്കിൽ സ്വീഡിഷ് ഭാഷ സംസാരിക്കണമെന്ന പുതിയ നിയമവുമായി സ്വീഡൻ

സ്വീഡിഷ് ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാർക്ക് മാത്രം രാജ്യത്തെ പൗരത്വം അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി സ്വീഡൻ. പുതിയ നിയമപ്രകാരം, സ്കാൻഡിനേവിയൻ രാജ്യത്ത് സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ സ്വീഡിഷ് ഭാഷ സംസാരിക്കേണ്ടതുണ്ട്. മാത്രമല്ല, രാജ്യത്ത് താമസിക്കുന്ന കാലമത്രയും ചെലവുകൾ സ്വയം വഹിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും വേണം. “സ്വീഡിഷിനെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള അടിസ്ഥാന അറിവുണ്ടാകേണ്ടത് ന്യായമായ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. 2015 ൽ യൂറോപ്പിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് കുടിയേറ്റക്കാരെ സ്വീഡൻ സ്വാഗതം ചെയ്‌തെങ്കിലും സംഘർഷം, ബോംബാക്രമണം, വെടിവയ്പ്പ്, ലൈംഗികാതിക്രമങ്ങൾ എന്നീ സാഹചര്യങ്ങൾ രാജ്യത്തെ അസ്വസ്ഥമാക്കി. അന്ന് യൂറോപ്പിലെ ഏതൊരു രാജ്യത്തെക്കാളുമധികം കുടിയേറ്റക്കാരായിരുന്നു സ്വീഡനിലഭയം തേടിയത്. പുതിയ നിയമങ്ങൾ വരുന്നതോടെ ഇതിനൊരു നിയന്ത്രണമുണ്ടാകും ” എന്നാണ് “ദി ഡെയിലി ടെലിഗ്രാഫ്” മാധ്യമത്തോട്, രാജ്യത്തെ നീതിന്യായ മന്ത്രി മോർഗൻ ജോഹാൻസൺ പറഞ്ഞത്.

Related Topics

Share this story