Times Kerala

രാഹുൽ ഭായിയുടെ ഇത്തരമൊരു മുഖം ഇതുവരെ കണ്ടിട്ടില്ല; വിരാട് കോഹ്ലി പങ്കുവെച്ച വീഡിയോ വൈറൽ

 
രാഹുൽ ഭായിയുടെ ഇത്തരമൊരു മുഖം ഇതുവരെ കണ്ടിട്ടില്ല; വിരാട് കോഹ്ലി പങ്കുവെച്ച വീഡിയോ വൈറൽ

കളിക്കളത്തിലായാലും പുറത്തായാലും ശാന്തനായി മാത്രമേ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെ നമ്മൾ കണ്ടിട്ടുള്ളു. എത്ര പ്രകോപനങ്ങൾ ഉണ്ടായാലും താരം ഒരിക്കലും ശാന്തത കൈവിട്ട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പങ്കുവെച്ച ദ്രാവിഡിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രാഫിക് ജാമിൽ കുടുങ്ങിയ രാഹുൽ അടുത്ത കാറിലുള്ളവരെ ചീത്ത വിളിക്കുകയും ബാറ്റുപയോഗിച്ചു അടുത്ത് കിടക്കുന്ന കാറിന്റെ കണ്ണാടി തല്ലി പൊട്ടിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. താരത്തിന്റെ ഇത്തരമൊരു മുഖം കണ്ട ആരാധകർ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീടാണ് മനസിലായത് ഇത് ദ്രാവിഡ് അഭിനയിച്ച ഒരു പരസ്യമായിരുന്നുവെന്ന്. ഒരു ക്രെഡിറ്റ് കാർഡിന്റെ പരസ്യത്തിലാണ് താരം ഇത്തരത്തിൽ അഭിനയിച്ചത്. രാഹുൽ ഭായിയുടെ ഇത്തരത്തിലൊരു മുഖം ഇതുവരെ കണ്ടിട്ടില്ല എന്ന തലക്കെട്ടോടെയാണ് വിരാട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Topics

Share this story