Times Kerala

നിപ ഭീതിയില്‍ കഴിയുന്ന കേരളീയര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

 
നിപ ഭീതിയില്‍ കഴിയുന്ന കേരളീയര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

ഡല്‍ഹി : നിപ ഭീതിയില്‍ കഴിയുന്ന കേരളീയര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെ‍ഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ സ്ഥിരീകരിച്ചില്ല . നിലവില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും നിപ വൈറസ് ബാധ ഏറ്റിട്ടില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.

Related Topics

Share this story