Times Kerala

കോവിഡ് വ്യാപനം ; വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി മരുന്ന് കമ്പനികള്‍

 
കോവിഡ് വ്യാപനം ; വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി മരുന്ന് കമ്പനികള്‍

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്‌സിനുകളിലും ക്ഷാമം വന്നതോടെ വാക്‌സിൻ കേന്ദ്രങ്ങൾ അടച്ചു പൂട്ടുകയാണ് .ഇതിനെ തുടർന്ന് വാക്‌സിന്‍ ഉദ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരുന്നു കമ്പനികള്‍. ഉദ്പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോർട്ട് .കൂടാതെ പ്രതിമാസ ഉദ്പാദനം രണ്ട് ലക്ഷം ഡോസില്‍ നിന്ന് അഞ്ച് ലക്ഷമാക്കുമെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.

Related Topics

Share this story