Times Kerala

2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ മറൈൻ ലെ പെൻ

 
2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ മറൈൻ ലെ പെൻ

2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരിയായ മറൈൻ ലെ പെൻ. പൂർണ്ണവിജയം കൈവരിക്കാനാവുമെന്ന് വിശ്വസിക്കുന്നെന്നും വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. താൻ വിജയിക്കുകയാണെങ്കിൽ ആദ്യം ചെയ്യുന്നത് ഇമിഗ്രേഷനെ സംബന്ധിച്ച് ഒരു ജനഹിതപരിശോധന നടത്തുകയായിരിക്കുമെന്നും അവർ അറിയിച്ചു. ഒരുപാട് വർഷക്കാലമായി ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ഗവണ്മെന്റ് ഈ വിഷയത്തിൽ തീരുമാനമെടുത്തിരുന്നത്. താൻ അധികാരത്തിൽ വരികയാണെങ്കിൽ അതിനൊരു മാറ്റമുണ്ടാകുമെന്ന് അവർ ജനങ്ങൾക്ക് വാക്ക് കൊടുത്തു. കോവിഡ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാത്തതിനാൽ നിലവിലുള്ള പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് അടുത്ത തിരഞ്ഞെടുപ്പിൽ വിജയസാധ്യത കുറവാണ്. ലെ പെൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാക്രോണിനെതിരെ 33/ 66 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു.

Related Topics

Share this story