കാട്ടിറച്ചി കൈവശം വച്ച കേസിൽ ഒളിവിലായിരുന്ന സ്വകാര്യ എസ്റ്റേറ്റ് മാനേജർ അറസ്റ്റിൽ
പുനലൂർ: കാട്ടിറച്ചി കൈവശം വച്ച കേസിൽ ഒളിവിലായിരുന്ന സ്വകാര്യ എസ്റ്റേറ്റ് മാനേജർ വനം അധികൃതർ മുമ്പാകെ കീഴടങ്ങി.ഹാരിസൺ മലയാളം പ്ലാേൻറഷനിലെ നാഗമല എസ്റ്റേറ്റ് സീനിയർ മാനേജർ ബിജോയി മാത്യുവാണ് തെന്മല ഡി.എഫ്.ഒ എസ്. സൺ മുമ്പാകെ കീഴടങ്ങിയത്.ഇയാളുടെ അറസ്റ്റ് അധികൃതർ രേഖപ്പെടുത്തി, പുനലൂർ വനംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെന്മല റെയിഞ്ച് പരിധിയിൽ പ്രതി താമസിക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവിൽനിന്ന് കഴിഞ്ഞ ഡിസംബർ 22 നാണ് കാട്ടിറച്ചി പിടിച്ചെടുത്തത്.ബംഗ്ലാവിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ മ്ലാവിറച്ചിയും രണ്ട് കിലോ പന്നി ഇറച്ചിയുമാണ് പിടികൂടിയത്. വനം വകുപ്പ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.