Times Kerala

ഐപിഎൽ 2021; ഇന്ന് ധോണിയും പന്തും നേർക്കുനേർ

 
ഐപിഎൽ 2021; ഇന്ന് ധോണിയും പന്തും നേർക്കുനേർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ആം സീസണിലെ രണ്ടാംദിനത്തിൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങും. ഡൽഹി ക്യാപിറ്റൽസാണ് ചെന്നൈയുടെ എതിരാളി. ശ്രേയസ് അയ്യർ പരിക്കേറ്റു പുറത്തായാതിനാൽ ഡൽഹി ഋഷഭ് പന്തിന്റെ നായകത്വത്തിലാണ് ഇന്നിറങ്ങുന്നത്. ധോണിയും പന്തും നേർക്കുനേർ പോരാടാൻ ഇറങ്ങുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഫൈനൽ വരെയെത്താൻ ഡൽഹിക്ക് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ അയ്യർക്കു പകരം ഇത്തവണ നായകനായി ഇറങ്ങുമ്പോൾ പന്തിനു സമ്മർദ്ദവും ഏറെയാണ്. കഴിഞ്ഞ തവണ പ്ലേഓഫിലെത്താൻ സാധിക്കാതെയായിരുന്നു ചെന്നൈയുടെ മടക്കം. ഇതുവരെ 23 കളികളിലാണ് ചെന്നൈയും ഡൽഹിയും നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 15 കളികളിൽ ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. എട്ടു കളികളിൽ ഡൽഹി ജയിച്ചു. ധോണിയുടെ പടയെ നേരിടാൻ പദ്ധതികൾ സജ്ജമാണെന്നാണ് പന്ത് മുൻപ് പറഞ്ഞത്.

ഋഷഭ് പന്ത്, ശി​ഖ​ർ ധ​വാ​ൻ, പൃ​ഥ്വി ഷാ, ​അ​ജി​ൻ​ക്യ ര​ഹാ​നെ, സ്​​റ്റീ​വ്​ സ്​​മി​ത്ത്, ആ​ർ. അ​ശ്വി​ൻ, അ​മി​ത്​ മി​ശ്ര, മാ​ർ​ക​സ്​ സ്​​റ്റോ​യി​ണി​സ്, ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​ർ തുടങ്ങിയവരുൾപ്പെടുന്ന ഡൽഹി നിരയെ വില കുറച്ചു കാണാനാവില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അഭാവം വലിയ തിരിച്ചടിയാണെങ്കിലും ഈ യുവനിര കരുത്തുറ്റതാണ്. ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത തരത്തിലുള്ള ടീമാണ് ധോണിയുടെ വയസ്സൻപടയുടേത്. മത്സരം മാറ്റിമറിക്കാൻ കഴിവുള്ള ക്യാപ്റ്റനും ടീമും തന്നെയാണ് ചെന്നൈയുടെ കരുത്ത്. സുരേഷ് റെയ്ന മടങ്ങിവന്നത് ടീമിന് കരുത്തേകി. കൂടാതെ ഫാഫ് ഡുപ്ലെസിസ്, മൊയീൻ അലി, സാം കറൻ, രവീന്ദ്ര ജഡേജ, ഡെയിൻ ബ്രാവോ തുടങ്ങിയവർ കൂടെ ചേരുമ്പോൾ ചെന്നൈ ആരാധകർ ആവേശത്തിലാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 7.30 നാണു മത്സരം നടക്കുക.

Related Topics

Share this story