Times Kerala

ആലപ്പുഴയിൽ വിവാഹ ദിവസം പ്രതിശ്രുതവരനെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്‌

 
ആലപ്പുഴയിൽ വിവാഹ ദിവസം പ്രതിശ്രുതവരനെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്‌

ആലപ്പുഴ: വിവാഹ ദിവസം പ്രതിശ്രുതവരനെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്‌. പാണാവള്ളി പഞ്ചായത്ത്‌ പത്താം വാര്‍ഡില്‍ ചിറയില്‍ അലിയാരുടെ മകന്‍ ജെസിമി(28)നെയാണ് വിവാഹ ദിവസം‌ കാണാതായത്‌.കഴിഞ്ഞ 21-ന്‌ അരുക്കുറ്റി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുമായി ജെസ്മിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. എന്നാൽ, വിവാഹദിവസം രാവിലെ പൂവ്‌ വാങ്ങാന്‍ സുഹൃത്തിന്റെ ബൈക്കില്‍ അരൂരില്‍ പോകുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന്‌ ഇറങ്ങിയ ജെസ്മിനെ പിന്നീട് കാണാതാവുകയായിരുന്നു.സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടര്‍ന്ന്‌ വിവാഹം മുടങ്ങി. പിന്നീട്‌ അയല്‍വാസിയായ യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക്‌ തന്നെ ചിലര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന ഇയാളുടെ സന്ദേശം വന്നു.ഇതിനിടെ, വിവാഹം മുടങ്ങിയതറിഞ്ഞ വധുവിന്റെ മുത്തശ്ശൻ കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു.സംഭവത്തിൽ, സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേ്വഷണം ഊര്‍ജിതമാക്കിയതായും പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചതായും പൂച്ചാക്കല്‍ സി.ഐ: അജി ജി. നാഥ്‌ പറഞ്ഞു.

Related Topics

Share this story