Times Kerala

ഐപിഎൽ: ഉദ്‌ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന് 160 റൺസ് വിജയലക്ഷ്യം

 
ഐപിഎൽ: ഉദ്‌ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന് 160 റൺസ് വിജയലക്ഷ്യം

ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 35 പന്തിൽ 49 റൺസെടുത്ത ക്രിസ് ലിൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതാണ് ലിന്നിന്റെ ഇന്നിങ്സ്. സൂര്യകുമാർ യാദവ് 23 പന്തില്‍ 31 റൺസ് സ്വന്തമാക്കി.

Related Topics

Share this story