Times Kerala

കൊല്ലത്ത് ഇടത് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; തടയാൻ ശ്രമിച്ച ഭാര്യയേയും മർദിച്ചു; കേസെടുത്ത് പോലീസ്

 
കൊല്ലത്ത് ഇടത് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; തടയാൻ ശ്രമിച്ച ഭാര്യയേയും മർദിച്ചു; കേസെടുത്ത് പോലീസ്

കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം നൗഷാദിൻ്റെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു.ആക്രി വിൽപ്പനകാരനായ പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് ഒരു സംഘം വീടുകയറിബ്ലൈഡ് കൊണ്ട് ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിത്തിൻ്റെ ഭാര്യക്കും മർദനമേറ്റിട്ടുണ്ട്.മുൻപും ഒരു വിഭാഗം യുവാക്കൾ തന്നെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയതതായി രഞ്ജിത്ത് പറയുന്നു. ഇരുവരെയും കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Topics

Share this story