Times Kerala

രണ്ട്​ വർഷത്തെ ഇടവേളക്കുശേഷം കുറുവ ദ്വീപ് നാളെ തുറക്കുന്നു; ദിവസേന 1150 പേർക്ക് പ്രവേശനം

 
രണ്ട്​ വർഷത്തെ ഇടവേളക്കുശേഷം കുറുവ ദ്വീപ് നാളെ തുറക്കുന്നു; ദിവസേന 1150 പേർക്ക് പ്രവേശനം

പുൽപള്ളി: വയനാട്ടിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് നാളെ മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകും. പാക്കം, പാൽവെളിച്ചം എന്നീ വഴികളിലൂടെയാണ് ദ്വീപിലേക്ക് എത്തേണ്ടത്. ഈ രണ്ടു ഭാഗത്തു നിന്നായി 1150 പേർക്കാണ് ഒരു ദിവസം പ്രവേശനം നൽകുക. രണ്ട് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ദ്വീപ് തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്​.പരിസ്​ഥിതി സംഘടനയുടെ പരാതിയെത്തുടർന്നാണ് ദ്വീപ് കഴിഞ്ഞ രണ്ടു വർഷമായി അടച്ചിട്ടിരുന്നത്. ഈ അടുത്താണ് ദ്വീപ് തുറക്കാൻ കോടതി അനുമതി നൽകിയത്.കുറുവ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവർക്ക് ദ്വീപ് തുറക്കുന്നതോടെ ഒരു വരുമാനമാർഗ്ഗമാകും വഴിതുറക്കുക.

Related Topics

Share this story