Times Kerala

ചെന്നായ്ക്കൂട്ടങ്ങളുടെ വായിലകപ്പെട്ട് വളർത്തുനായ; മൃഗശാലയിൽ വച്ച് ഉടമസ്ഥന് പറ്റിയ അബദ്ധം – വീഡിയോ കാണാം

 
ചെന്നായ്ക്കൂട്ടങ്ങളുടെ വായിലകപ്പെട്ട് വളർത്തുനായ; മൃഗശാലയിൽ വച്ച് ഉടമസ്ഥന് പറ്റിയ അബദ്ധം – വീഡിയോ കാണാം

അത്യന്തം ദു:ഖകരമായ സംഭവമാണ് കഴിഞ്ഞ തിങ്കളാഴ്ച ചൈനയിലെ വടക്കൻ സിൻജിയാങ്ങിലെ ചാംഗി നഗരത്തിനടുത്തുള്ള വൈൽഡ് വുൾഫ് വാലി മൃഗശാലയിൽ സംഭവിച്ചത്. ഉടമസ്ഥന്റെ കൈയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ വളർത്തുനായ ചെന്നുപെട്ടത് ചെന്നായ്ക്കൂട്ടങ്ങളുടെ ഇടയിൽ. താഴെ വീണ നായയെയും കടിച്ചുപിടിച്ച് ഒരു ചെന്നായ ഓടുന്നതും അതിന്റെ പിറകെ ഒരുകൂട്ടം ചെന്നായ്ക്കൾ വലം വയ്ക്കുന്നതും വിഡിയോയിൽ കാണാം. കുറച്ചുസമയത്തിനകം തന്നെ അവ നായയെ തിന്നുതീർത്തു. ഷിഹ് ത്സു, ബിച്ചോൺ ഫ്രൈസ് എന്നിവയുടെ സങ്കരയിനമായ ഷിച്ചോൺ എന്ന നായയായിരുന്നു ഇതെന്നാണ് വാർത്താ സൈറ്റായ ബൈഡു പറയുന്നത്. ഇതിനു സമാനമായ സംഭവം മുൻപും നടന്നിട്ടുണ്ട്.

Related Topics

Share this story