Times Kerala

മൂന്ന് ദിവസം പ്രായമുള്ള ‘വിദ്യാർഥി’ എട്ടാം ക്ലാസ് പരീക്ഷ പാസ്സായി; വിചിത്ര സംഭവം ബിഹാറിൽ

 
മൂന്ന് ദിവസം പ്രായമുള്ള ‘വിദ്യാർഥി’ എട്ടാം ക്ലാസ് പരീക്ഷ പാസ്സായി; വിചിത്ര സംഭവം ബിഹാറിൽ

പാറ്റ്ന: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞു എട്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചതായി കാണിച്ച് ബിഹാർ സ്‌കൂൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് നൽകി. 2007 മാർച്ച് 23 ന് പരീക്ഷ പാസായ വിദ്യാർഥിയുടെ ജനന തീയതി 2007 മാർച്ച് 20 എന്നാണ് ടിസിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുസാഫർപൂരിലെ ഗോസൈദാസ് ടെൻഗ്രാരി ഗവൺമെന്‍റ് സ്‌കൂളിലാണ് വിചിത്രമായ ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്. തെറ്റ് പറ്റിയെന്നു മാത്രമല്ല,പ്രിൻസിപ്പൽ ആ പിശക് ശ്രദ്ധിക്കാതെ ടിസിയിൽ ഒപ്പിട്ടു നൽകുകയും ചെയ്തു. അതേസമയം, തെറ്റ് കണ്ടെത്തി, ഇക്കാര്യം അറിയിക്കാനായി പ്രിൻസിപ്പലിനെ കാണാൻ സ്‌കൂളിൽ എത്തിയ തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്നും തെറ്റ് സംഭവിച്ച കാര്യം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ (ഡിഇഒ) സമീപിച്ചിട്ടുണ്ടെന്നും വിദ്യാർഥിപറയുന്നു.ഇത് ഒരു ക്ലിറിക്കൽ തെറ്റാണ്. ഉടനെ തന്നെ ഇതിന് പരിഹാരം കാണും എന്നും സ്‌കൂൾ ഭരണകൂടത്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നും മുസാഫർപൂർ ഡിഇഒ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മുൻപ് മുസാഫർപൂരിലെ ഭീം റാവു അംബേദ്‌കർ സർവകലാശാല ബിപി രണ്ടാം വർഷ വിദ്യാർഥിക്ക് അഡ്മിറ്റ് കാർഡ് നൽകിയപ്പോൾ പിതാവിന്‍റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നും നൽകിയിരുന്നത് വിവാദമായിരുന്നു.

Related Topics

Share this story