Times Kerala

ഐപിഎൽ 2021; ഇന്ന് ബാംഗ്ലൂർ- മുംബൈ പോരാട്ടം, ജയം ആർക്കൊപ്പം?

 
ഐപിഎൽ 2021; ഇന്ന് ബാംഗ്ലൂർ- മുംബൈ പോരാട്ടം, ജയം ആർക്കൊപ്പം?

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസണിന് ഇന്ന് കൊടിയേറുന്നു. വൈകുന്നേരം 7.30 നു ആരംഭിക്കുന്ന ഉദ്‌ഘാടന മത്സരം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിൽ. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഈ സീസണിൽ മുംബൈ ഇറങ്ങുന്നത്. ഐപിഎൽ ചരിത്രത്തിൽ അഞ്ചു കിരീടമാണ് മുംബൈ ഇതുവരെ സ്വന്തമാക്കിയത്. എന്നാൽ ബാംഗ്ലൂരാവട്ടെ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ടീമെന്ന നാണക്കേട് മാറ്റി ആദ്യ കിരീടനേട്ടം എന്ന പ്രതീക്ഷയിലാണ് ഇത്തവണ ഇറങ്ങുന്നത്.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുമ്പോൾ ഇന്ന് ജയം ആർക്കൊപ്പം? ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടിയ കണക്കുകൾ നോക്കുമ്പോൾ ജയസാധ്യതയിൽ മുൻ‌തൂക്കം രോഹിതിന്റെ മുംബൈയ്ക്കാണ്. 27 മത്സരത്തിലാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 17 മത്സരത്തിൽ ജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ബാംഗ്ലൂരിനാവട്ടെ 10 മത്സരങ്ങളിലാണ് ജയം സ്വന്തമാക്കാനായത്. രോഹിത്, ഹർദിക് പാണ്ഡ്യ, പൊള്ളാർഡ്, ബുംറ തുടങ്ങിയവരുൾപ്പെടുന്ന മുംബൈയും കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ് വെല്‍, ചാഹൽ തുടങ്ങിയവരുൾപ്പെടുന്ന ബാംഗ്ലൂരും മികച്ച ടീമുകളാണ്. ഇന്ന് ഇരുടീമും നേർക്കുനേർ വരുമ്പോൾ ജയം ആർക്കൊപ്പമാവും എന്ന ആകാംക്ഷയിലാണ് ആരാധകർ.

Related Topics

Share this story