Times Kerala

സൗഹൃദ മത്സരത്തിൽ ചിലിക്ക് ജയം

 
സൗഹൃദ മത്സരത്തിൽ ചിലിക്ക് ജയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ചിലിക്ക് ജയം. ഹെയ്തിയെ ആണ് ചിലി തോൽപ്പിച്ചത്. കോപ്പ അമേരിക്ക തുടങ്ങുന്നതിന് മുമ്പുള്ള ഈ വിജയം ചിലിക്ക് ആത്മവിശ്വാസം നൽകും. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലി ഹെയ്തിയെ തോൽപ്പിച്ചത്.

മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഹെയ്തി ആണ്. ഒന്നാം പകുതി തീരുന്നത് വരെ ഹെയ്തി ആണ് മുന്നിട്ട് നിന്നത്.എന്നാൽ രണ്ടാം പകുതിയിൽ ചിലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 69,71 മിനിറ്റുകളിൽ ചിലി രണ്ട് ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഫുയൻസാലിഡ,വർഗാസ് എന്നിവരാണ് ചിലിക്ക് വേണ്ടി ഗോളുകൾ നേടിയത്.

Related Topics

Share this story