Times Kerala

ഇടുക്കിയില്‍ മോഷണത്തിനിടെ വയോധികയെ ആക്രമിച്ച മകന്‍റെ സുഹൃത്ത് അറസ്‌റ്റിൽ

 
ഇടുക്കിയില്‍ മോഷണത്തിനിടെ വയോധികയെ ആക്രമിച്ച മകന്‍റെ സുഹൃത്ത് അറസ്‌റ്റിൽ

ഇടുക്കി: വയോധികയെ ആക്രമിച്ച സംഭവത്തിൽ വയോധികയുടെ മകന്‍റെ സുഹൃത്ത് അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മുക്കുടം അഞ്ചാംമൈൽ വലിയമുറി പ്രസന്നൻ (46 ) ആണ് രാജാക്കാട് പൊലീസിന്‍റെ പിടിയിലായത്. തേക്കിൻകാനം ചകിരിയാംകുന്നേൽ ചിന്നമ്മ തോമസ് (58) ആണ് മോഷണത്തിനിടെ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ചിന്നമ്മയുടെ 2 പവന്‍റെ മാലയും അര പവന്‍റെ കമ്മലുകളും അഴിച്ചെടുക്കുകയും ചിന്നമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും ഒരു മൊബൈൽ ഫോണും എടുത്ത ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തായിരം രൂപയും പന്ത്രണ്ട് ഗ്രാമിന്‍റെ സ്വർണമാലയും എടുത്തു. ശേഷം കൈയിൽ കിട്ടിയ വാക്കത്തിയുടെ പുറം ഭാഗം കൊണ്ട് പ്രതി ചിന്നമ്മയുടെ നടുവിൽ അടിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ചിന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Topics

Share this story