Times Kerala

കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്ക് ഇനി മുതൽ പ്രസവാവധി ; 180 ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ

 
കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്ക്  ഇനി മുതൽ പ്രസവാവധി ; 180 ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിൽ ഇനി മുതൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും പ്രസവാവധി. മുൻപ് ഇത് 60 ദിവസമായിരുന്നു ഉണ്ടായിരുന്നത് . കൂടാതെ ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാവുന്നതാണ് . ഫെബ്രുവരി 22നാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. അതെസമയം ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും 180 ദിവസത്തെ അവധി അനുവദിച്ചിരിക്കുകയാണ്. ദത്തെടുക്കുപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് സമയം വേണം . ഈ ആവശ്യം ചൂണ്ടിക്കാണിച്ചായിരുന്നു കർണടക സർക്കാരിന്റെ തീരുമാനം .

Related Topics

Share this story