Times Kerala

സിപിഐ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു; മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

 
സിപിഐ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു; മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചേർത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്നും പുറത്താക്കി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി പ്രദ്യോതിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കടുത്ത തീരുമാനം എടുത്തത്. ചേർത്തലയിൽ പി പ്രസാദാണ് ഇക്കുറി സിപിഐക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയത്. തിലോത്തമന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം താഴേത്തട്ടിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.

Related Topics

Share this story