Times Kerala

ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ചു ; തിരമാലയിൽ പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

 
ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ചു ; തിരമാലയിൽ പെട്ട് കാണാതായ വിദ്യാർഥിയുടെ  മൃതദേഹം കണ്ടെത്തി

കാസർകോഡ് : ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെ തിരമാലയിൽ പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി .വടകര മുക്കിലെ സക്കറിയയുടെ മകന് അജ്മലിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ്  മരിച്ച അജ്മൽ .മീനാപ്പിസ് ബല്ലാകടപ്പുറത്ത് ഫുട്‌ബോള് കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത് . വെള്ളിയാഴ്ച രാവിലെ 6.50 നാണ് മൃതദേഹം കണ്ടെത്തിയത് .സംഭവ സ്ഥലത്ത് നിന്നും ഇരുന്നുറു മീറ്റർ  അകലെ കരയോട് ചേർന്ന നിലയിലായിരുന്നു മൃതദേഹം .കൂടാതെ അജ്മലിനൊപ്പം മറ്റ് ആറുപേരും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളും കോസ്റ്റല് പൊലീസും ഫിഷറീസ്  വകുപ്പും തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story