Times Kerala

യൂറോപ ലീഗ്; ജയിച്ചു കയറി യുണൈറ്റഡും വിയ്യാ റയലും റോമയും, ആഴ്സണലിന്‌ സമനില

 
യൂറോപ ലീഗ്; ജയിച്ചു കയറി യുണൈറ്റഡും വിയ്യാ റയലും റോമയും, ആഴ്സണലിന്‌ സമനില

യൂറോപ ലീഗ്​ ക്വാർട്ടർ ഒന്നാം പാദ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും വിയ്യാ റയലിനും റോമയ്ക്കും ജയം. എന്നാൽ ചെറു ടീമായ സ്ലാവിയ പ്രാഹയ്ക്കു മുൻപിൽ സമനില വഴങ്ങി വമ്പന്മാരായ ആഴ്‌സണൽ. ഗ്രാനഡയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിനായി മാർക്കസ് റാഷ്‌ഫോർഡും ബ്രൂണോ ഫെർണാഡസുമാണ് ഗോളുകൾ നേടിയത്.

മറ്റ് മത്സരങ്ങളിൽ അയാക്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റോമയും ഡൈനാമോ സാഗ്രബിനെ എതിരില്ലാത്ത ഒരു ഗോളിന് വിയ്യാ റയലും പരാജയപ്പെടുത്തി. എന്നാൽ സ്ലാവിയ പ്രാഹയ്ക്കെതിരെ ജയം പ്രതീക്ഷിച്ചിറങ്ങിയ ആഴ്‌സണലിന് തിരിച്ചടിയേറ്റ്‌ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. രണ്ടാംപാദ മത്സരത്തിൽ സ്ലാവിയ പ്രാഹയ്ക്കെതിരെ ജയിച്ചാൽ മാത്രമേ ആഴ്​സണലിന്​ സെമിയിലെത്താൻ സാധിക്കുകയുള്ളു.

Related Topics

Share this story