Times Kerala

ഫെയ്സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ, ഗൂഢാലോചന നടന്നു; ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കി

 
ഫെയ്സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ, ഗൂഢാലോചന നടന്നു; ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കി

വാളയാര്‍: തന്നെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസിലെ പ്രതികള്‍ തങ്ങളുടെ വീട്ടില്‍ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 201ണെന്നും പെൺകുട്ടികളുടെ അമ്മ പറയുന്നു.ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത് വിജയിച്ച് എംഎല്‍എ ആവാനല്ലെന്നും പ്രതിഷേധസൂചകമാണെന്നും വാളയാര്‍ അവർ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് ഹരീഷ് വാസുദേവന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

Related Topics

Share this story