Times Kerala

ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം പിടിയിൽ

 
ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: വധശ്രമ കേസിലെ പ്രതി പത്ത് വർഷങ്ങൾക്ക് ശേഷം പിടിയിൽ.ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ട​പ്ര പ​രു​മ​ല മേ​ൽ പു​ര​യി​ട​ത്തി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​നെ​യാ​ണ്​ (34) എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ പ​ത്മ വി​ഹാ​റി​ൽ രാ​ജീ​വി​നെ 2011 ഏ​പ്രി​ൽ മൂ​ന്നി​ന്, തി​രു​വ​ല്ല -കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ മാ​ന്നാ​ർ പ​രു​മ​ല ജ​ങ്​​ഷ​നി​ൽ വച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ജേക്കബ്.മാ​ന്നാ​ർ പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന്യൂ​മാ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​ദ്ദീ​ഖു​ൽ​അ​ക്ബ​ർ, അ​രു​ൺ​കു​മാ​ർ, അ​രു​ൺ, ശി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്.​ഐ കെ.​എ​ൽ. മ​ഹേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നീ​ത്, അ​ജീ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Related Topics

Share this story