Times Kerala

കിടപ്പു മുറിയിലെത്തിയത് ഇരുനില വീടിന്റെ പിൻഭാഗത്തെ ഭിത്തിയോട് ചേർന്ന തെങ്ങ് വഴി; കവർന്നത് 15 പവനോളം സ്വർണവും 27000 രൂപയും; കാഞ്ഞങ്ങാട് വീട് കുത്തിത്തുറന്ന് മോഷണം

 
കിടപ്പു മുറിയിലെത്തിയത് ഇരുനില വീടിന്റെ പിൻഭാഗത്തെ ഭിത്തിയോട് ചേർന്ന തെങ്ങ് വഴി; കവർന്നത് 15 പവനോളം സ്വർണവും 27000 രൂപയും; കാഞ്ഞങ്ങാട് വീട് കുത്തിത്തുറന്ന് മോഷണം

കാസർകോട്:  കാഞ്ഞങ്ങാട്ട് വീട് കുത്തി തുറന്ന് പതിനഞ്ചു പവനോളം സ്വർണവും ഇരുപത്തി ഏഴായിരം രൂപയും കവര്‍ന്നു. ആവിക്കര ഗാർഡർവളപ്പിലെ ടി.എം.ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ചികിത്സക്കായി മംഗളൂരുവില്‍ പോയ സമയത്താണ് സംഭവം നടന്നത്. രാത്രിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രാദ്ധയിൽ പെടുന്നത്. വീടിന്‍റെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാര തുറന്ന നിലയില്‍ കണ്ടത്തിയതോടെ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലായത്. ഇരുനില വീടിന്റെ പിൻഭാഗത്തെ ഭിത്തിയോട് ചേർന്ന തെങ്ങ് വഴി മുകളിൽ കയറി കിടപ്പ് മുറിയിലേക്കുള്ള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുടമസ്ഥന്‍റെ പരാതിയുടെ പരാതില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Topics

Share this story