Times Kerala

താമരക്കുളം ക്ഷേത്രത്തിൽ കവർച്ച; രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി കവർന്നത് മൂന്ന് ലക്ഷത്തോളം രൂപ

 
താമരക്കുളം ക്ഷേത്രത്തിൽ കവർച്ച; രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി കവർന്നത് മൂന്ന് ലക്ഷത്തോളം രൂപ

കൊല്ലം: താമരക്കുളം ചിറ്റടിശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തില്‍ മോഷണം. രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി മൂന്നുലക്ഷത്തോളം രൂപയോളം മോഷണം പോയതായാണ് പ്രാഥമിക നിഗമനം.ഇന്ന്  പുലർച്ചയോടെയാണ് സംഭവം. കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.നഗരത്തിൽ തന്നെയുള്ള മോഷ്ട്ടാക്കളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Related Topics

Share this story