Times Kerala

ഉത്രയ്ക്ക് ശാരീരികമായോ, മാനസികമായോ യാതൊരു കുഴപ്പങ്ങളുമില്ലായിരുന്നുവെന്ന് സൂരജ് കോടതിയിൽ; ഉത്രയുടെ ബന്ധുക്കള്‍ പൊലീസിനെ സ്വാധീനിച്ച് കെട്ടിച്ചമച്ചതാണ് വധക്കേസെന്നും പ്രതിഭാഗം; വിചാരണ തുടരുന്നു

 
ഉത്രയ്ക്ക് ശാരീരികമായോ, മാനസികമായോ യാതൊരു കുഴപ്പങ്ങളുമില്ലായിരുന്നുവെന്ന് സൂരജ് കോടതിയിൽ; ഉത്രയുടെ ബന്ധുക്കള്‍ പൊലീസിനെ സ്വാധീനിച്ച് കെട്ടിച്ചമച്ചതാണ് വധക്കേസെന്നും പ്രതിഭാഗം; വിചാരണ തുടരുന്നു

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വിസ്താരം പൂര്‍ത്തിയായി. കൊല്ലപ്പെട്ട ഉത്രയ്ക്ക് മാനസികമായോ ശാരീരികമായ യാതൊരു കുഴപ്പങ്ങളുമില്ലാന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉത്രയുടെ ബന്ധുക്കള്‍ പൊലീസിനെ സ്വാധീനിച്ച് കെട്ടിച്ചമച്ചതാണ് വധക്കേസെന്നും പ്രതിഭാഗം കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. കേസ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ കഴിഞ്ഞ മെയ് മാസത്തിലാണ് ഭർത്താവും കേസിലെ ഏക പ്രതിയുമായ സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. സ്ത്രീധനം കൈക്കലാക്കി ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും 692 ചോദ്യങ്ങള്‍ക്കാണ് പ്രതി സൂരജില്‍ നിന്നു കോടതി വിശദീകരണം തേടിയത്. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടിത്തക്കാരനും രണ്ടാം പ്രതിയുമായിരുന്ന സുരേഷിെന കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേസിൽ വിധി വന്നശേഷം മാത്രമേ സുരേഷിന് പുറത്തിറങ്ങാൻ കഴിയു. അതേസമയം.സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍‌ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. വധക്കേസില്‍ വിധി വന്ന ശേഷമേ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയുള്ളു.

Related Topics

Share this story