Times Kerala

അജ്ഞാതരോഗം ബാധിച്ച് കറവപ്പശു ചത്തു; സംഭവം എടത്വയിൽ

 
അജ്ഞാതരോഗം ബാധിച്ച് കറവപ്പശു ചത്തു; സംഭവം എടത്വയിൽ

എടത്വാ: അജ്ഞാതരോഗം ബാധിച്ച് കറവപ്പശു ചത്തു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ വേമ്പന വീട്ടില്‍ തങ്കമണിയുടെ രണ്ടര വയസ്സുള്ള കറവപ്പശുവാണ് ചത്തത്. അകിടിന് നീര്‍വീക്കം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ പശുവിനെ കറക്കാന്‍ തങ്കമണി എത്തിയപ്പോഴാണ് തൊഴുത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷവും തങ്കമണിയുടെ രണ്ട് പശുക്കള്‍ സമാന സാഹചര്യത്തിൽ ചത്തിരുന്നു.

Related Topics

Share this story