Times Kerala

അർദ്ധരാത്രി വീടാക്രമിക്കാൻ എത്തി, കൈയിലിരുന്ന അമിട്ട് പൊട്ടി;കൈപ്പത്തി തകർന്ന് യുവാവ് ആശുപത്രിയിൽ; സംഭവം കൊല്ലത്ത്

 
അർദ്ധരാത്രി വീടാക്രമിക്കാൻ എത്തി, കൈയിലിരുന്ന അമിട്ട് പൊട്ടി;കൈപ്പത്തി തകർന്ന് യുവാവ് ആശുപത്രിയിൽ; സംഭവം കൊല്ലത്ത്

കടയ്ക്കൽ: അർദ്ധരാത്രി വീടാക്രമിക്കാൻ എത്തിയ യുവാക്കൾ വീടിന് നേരെ കല്ലേറ് നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കയ്യിലിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് പരിക്കേറ്റു. ആൽത്തറമൂട് വടക്കേവയലിൽ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.വടക്കേവയൽ സിന്ധു സദനത്തിൽ രതിരാജന്റെ വീടിന് നേരേയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. കടയ്ക്കൽ സ്വദേശികളായ വിഷ്ണുലാൽ (29), വിശാഖ് (23) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന്റെ ഇടതു കൈപ്പത്തി തകർന്നത്. പരിക്കേറ്റ ഇയാളെ പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ സി.ഐ.ഗിരിലാൽ, എസ്.ഐ.സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വഷണം നടത്തി.

Related Topics

Share this story