Times Kerala

പാലക്കാട്  ജില്ലയില്‍ ഇന്ന് 190 പേർക്ക് കോവിഡ് 

 
പാലക്കാട്  ജില്ലയില്‍ ഇന്ന് 190 പേർക്ക് കോവിഡ് 

പാലക്കാട് :ജില്ലയില്‍ ഇന്ന് 190 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 81 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.60 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1872 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം ആലപ്പുഴ, ഇടുക്കി,കണ്ണൂർ ജില്ലകളിലും 3 പേർ കാസർഗോഡ്   ജില്ലയിലും 5 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 31 പേർ തൃശ്ശൂർ ജില്ലയിലും 48 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Related Topics

Share this story