Times Kerala

സമുദ്രത്തിനടിയിലൂടെ സഞ്ചരിക്കുന്ന ഉഗ്രസ്ഫോടക ആണവ ബോംബ് നിർമ്മിച്ച് റഷ്യ ; രാജ്യം ആണവശക്തികൊണ്ട് ലോകത്തെ വിറപ്പിക്കാനൊരുങ്ങുന്നു – വീഡിയോ

 
സമുദ്രത്തിനടിയിലൂടെ സഞ്ചരിക്കുന്ന ഉഗ്രസ്ഫോടക ആണവ ബോംബ് നിർമ്മിച്ച് റഷ്യ ; രാജ്യം ആണവശക്തികൊണ്ട് ലോകത്തെ വിറപ്പിക്കാനൊരുങ്ങുന്നു – വീഡിയോ

“പോസിഡോൺ 2M39” എന്ന ഉഗ്രസ്ഫോടക ആണവ ബോംബ് നിർമ്മിച്ച് റഷ്യ. സമുദ്രത്തിനടിയിലൂടെ പോകുന്ന വഴിയെല്ലാം റേഡിയോആക്റ്റിവ് ശേഷിയുള്ള സുനാമിയുണ്ടാക്കി സഞ്ചാരപാതയിലുള്ള സ്ഥലങ്ങളെയപ്പാടെ നശിപ്പിക്കാനുള്ള ശേഷിയുള്ളതാണിത്. പിന്നീട് പതിറ്റാണ്ടുകളോളം ജനവാസയോഗ്യമല്ലാതാവും ഈ ഇടങ്ങൾ. ഇതിന്റെ പരീക്ഷണങ്ങൾ നടക്കുന്നതിനെ സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്ലാദിമിർ പുതിന് ലോകരാഷ്ട്രങ്ങളെ വരുതിയിൽ നിർത്താനുപകരിക്കുന്ന ആയുധമായിക്കാണാം ഇതിനെ. എല്ലാവർക്കും പേടിസ്വപ്നമാകുന്ന ആയുധം റഷ്യ നിർമ്മിക്കുമെന്ന് വർഷങ്ങൾക്കുമുൻപ് പുതിൻ പറഞ്ഞപ്പോൾ ആരുമതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ സംഗതി സത്യമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.

Related Topics

Share this story