Times Kerala

മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ഡി‌ആർ‌ഡി‌ഒ ലബോറട്ടറി

 
മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ഡി‌ആർ‌ഡി‌ഒ ലബോറട്ടറി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനക്ക് മുതൽക്കൂട്ടായി ജോധ്പൂരിലെ ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷൻ ലബോറട്ടറി. ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച പുത്തന്‍ വകഭേദങ്ങളായ ഷോർട്ട് റേഞ്ച് ഷാഫ് റോക്കറ്റ്, മീഡിയം-റേഞ്ച് ചാഫ് റോക്കറ്റ്, ലോങ് റേഞ്ച് ചാഫ് റോക്കറ്റ് എന്നിവ വിജയകരമായി പരീക്ഷിച്ചു. ശത്രുകളിൽ നിന്നുള്ള ഭാവി ഭീഷണികളെ നേരിടാനുള്ള വൈദഗ്ധ്യവും ഡിആർഡിഒ നേടിയിട്ടുണ്ട്. നേവൽ സ്റ്റാഫ് വൈസ് ചീഫ് വൈസ് അഡ്മിറൽ ജി. അശോക് കുമാർ പുതിയ വിദ്യ ചുരുങ്ങിയ കാലയളവിൽ വികസിപ്പിക്കാനുള്ള ഡിആർഡിഒയുടെ ശ്രമങ്ങളെ പ്രശംസിച്ചു. അതുകൂടാതെ കൂടുതൽ ഉല്പാദനത്തിന് അനുമതി നൽകുകയും ചെയ്തു.

Related Topics

Share this story