Times Kerala

ഭര്‍ത്താവ് പറത്തിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ;കണ്ണീരോടെ ഒരു വിളിക്കായി അവള്‍ കാക്കുന്നു

 
ഭര്‍ത്താവ് പറത്തിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ;കണ്ണീരോടെ ഒരു വിളിക്കായി അവള്‍ കാക്കുന്നു

ന്യൂഡല്‍ഹി: ഭര്‍ത്താവ് പറത്തിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ. അസമിലെ ജോര്‍ഹട്ടില്‍ നിന്നു പറന്നുയര്‍ന്ന ശേഷം കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനം അപ്രത്യക്ഷമാകുമ്ബോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരുന്നത് പൈലറ്റ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ആഷിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യ സിങ്ങായിരുന്നു. വിമാനം കണ്ടെത്താനും വിവരങ്ങ ള്‍ കൈമാറാനും ഏറെ നേരം പണിപ്പെട്ട സന്ധ്യ നിരാശയിലായി.

അരുണാചല്‍ പ്രദേശിലെ മേചുക താവളത്തിലേക്കു പോകാനാണ് ജോര്‍ഹട്ടില്‍ നിന്ന് എഎന്‍ 32 വിമാനം പറന്നുയര്‍ന്നത് – ഈ മാസം 3ന് ഉച്ചയ്ക്ക് 12.25 ന്. ആ സമയം ജോര്‍ഹട്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ‍ഡ്യൂട്ടിയിലായിരുന്നു സന്ധ്യ. ഒരു മണി വരെ വിമാനവുമായി എടിസിക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഹരിയാനയിലെ പല്‍വലിലാണ് ആഷിഷ് തല്‍വാറിന്റെ വീട്. ഉടന്‍ സന്ധ്യ വിവരം ആഷിഷിന്റെ അമ്മാവന്‍ ഉദയ് വീര്‍ സിങ്ങിനെ അറിയിച്ചു. ചൈനാ അതിര്‍ത്തിയിലേക്ക് വിമാനം പോയിട്ടുണ്ടാവുമെന്നും എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടാവും എന്നുമായിരുന്നു പ്രതീക്ഷ. അസമിലെ കൊടും വനത്തിനു മുകളിലൂടെ ആയിരുന്നു വിമാനം പോയിരുന്നത്.

ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു.

2019 ഫെബ്രുവരിയിലായിരുന്നു ആശിഷ് തന്‍വാറും സന്ധ്യയും തമ്മിലുള്ള വിവാഹം. പിന്നീട് മെയ് 18ന് ഇരുവരും തിരികെ ജോലിയില്‍ പ്രവേശിച്ചു. കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആശിഷ് 2013ലാണ് ഐഎഎഫില്‍ ചേരുന്നത്. തുടര്‍ന്ന് 2015ല്‍ വ്യോമസേന വിമാനത്തില്‍ പൈലറ്റാകുകയും ചെയ്തു.

Related Topics

Share this story