Times Kerala

പൂരപ്പറമ്പിലല്ല, ഇത് പുൽമേട്ടിലാണ്; മുയൽ ജോഡികൾ തമ്മിലുള്ള അടിപിടിയുടെ അപൂർവ്വമായ വീഡിയോ കാണാം

 
പൂരപ്പറമ്പിലല്ല, ഇത് പുൽമേട്ടിലാണ്; മുയൽ ജോഡികൾ തമ്മിലുള്ള അടിപിടിയുടെ അപൂർവ്വമായ വീഡിയോ കാണാം

ഇംഗ്ലണ്ടിലെ നോർഫോക്കിലെ സ്വാഫാമിലുള്ള പ്രാദേശിക ഫോട്ടോഗ്രാഫറായ പോല കൂപ്പർ ഒരത്യപൂർവ്വമായ കാഴ്ചയാണ് റെക്കോർഡുചെയ്തിരിക്കുന്നത്. കുറച്ചുനേരം നീണ്ടുനിൽക്കുന്ന മുയൽജോഡികൾ തമ്മിലുള്ള അടിപിടിയാണ് വിഡിയോവിൽ. നമ്മെ അതിശയിപ്പിക്കുന്നതെന്തെന്നാൽ അവയുടെ പുറം കാലുകൾ മാത്രം നിലത്തുറപ്പിച്ച് ഉയർന്നു നിന്നുകൊണ്ടാണ് പരസ്പരം പോരാടുന്നത്. ഇതിനിടയിൽ അവയുടെ വെളുത്ത രോമം കാറ്റിൽ പറന്നുപോകുന്നുണ്ട്. സംഗതി അടിപിടിയാണെങ്കിലും കാഴ്ചക്കാരിൽ ഇത് കൗതുകമുണർത്തുമെന്നുറപ്പാണ്. ഇണചേരൽ സമയത്ത് മുയൽജോഡികൾ തമ്മിൽ കലഹിക്കാറുണ്ടെന്നും വസന്തകാലമെടുക്കുന്നതിന്റെ സൂചനയാണിതെന്നും പറയപ്പെടുന്നു.

Related Topics

Share this story