ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,28,574 കടന്നു. 24 മണിക്കൂറിൽ 685 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,18,51,393 പേർ കൊവിഡ് മുക്തി നേടിയെന്നും 9,10,319 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 1,66,862 കൊവിഡ് മരണമാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 9,01,98,673 പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
