Times Kerala

അതിക്രൂരം; രണ്ട് വയസുകാരിയെ പതിനാലുകാരന്‍ പീഡിപ്പിച്ചു

 
അതിക്രൂരം; രണ്ട് വയസുകാരിയെ പതിനാലുകാരന്‍ പീഡിപ്പിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് വയസുകാരിയെ പതിനാലുകാരന്‍ ക്രൂരമായി പീഡിപ്പിച്ചു. ഗാസിയാബാദിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.സംഭവത്തിൽ സംസാര വൈകല്യമുള്ള കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി ഗുരുതര പരിക്കുകളോടെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്.ടെറസില്‍ കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവും മുത്തശ്ശനും ടെറസില്‍ ഓടിയെത്തുകയായിരുന്നു. ഇവരെ പ്രതിയായ കൗമാരക്കാരന്‍ ഇവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

Related Topics

Share this story