Times Kerala

മിസോറാമിൽ 372 ഗ്രാം മയക്കുമരുന്നുമായി 5 പേർ പിടിയിൽ

 
മിസോറാമിൽ 372 ഗ്രാം മയക്കുമരുന്നുമായി 5 പേർ പിടിയിൽ

ഐസ്‌വാള്‍: മിസോറാമിൽ 372 ഗ്രാം ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ. സോകത്തർ പ്രദേശത്ത് നിന്നും ഒരു കോടിയിലധികം രൂപ വിലവരുന്ന 297.1 ഗ്രാം ഹെറോയിനും ഹന്തർ വെംഗ് പ്രദേശത്ത് നടത്തിയ റെയ്ഡിൽ 33.75 ലക്ഷം രൂപയോളം വിലവരുന്ന 75 ഗ്രാം ഹെറോയിനാണ് അസം റൈഫിൾസും മിസോറം എക്സൈസ് വകുപ്പും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. 2020 ഒക്ടോബറിനും 2021 മാർച്ചിനുമിടയിൽ 6 കോടി രൂപ വിലമതിക്കുന്ന 23.6 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകളും 22.42 കോടിയോളം രൂപവിലവരുന്ന 2 കിലോ ഹെറോയിൻ ഉൾപ്പെടെ വിവിധ ലഹരിമരുന്നുകളും ഇരുവിഭാഗങ്ങളും നടത്തിയ സംയുക്ത തെരച്ചിലിൽ പിടികൂടിയിരുന്നു. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story