Times Kerala

യൂത്ത് ലിഗ് പ്രവർത്തകന്റെ കൊലപാതക; പാ​നൂ​രി​ലെ അ​ക്ര​മ സം​ഭ​വങ്ങളിൽ ഇ​രു​പ​തോ​ളം മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ; നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

 
യൂത്ത് ലിഗ് പ്രവർത്തകന്റെ കൊലപാതക; പാ​നൂ​രി​ലെ അ​ക്ര​മ സം​ഭ​വങ്ങളിൽ ഇ​രു​പ​തോ​ളം മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ; നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

ക​ണ്ണൂ​ർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ​നൂ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. വി​ലാ​പ​യാ​ത്ര​യി​ൽ സംഘർഷം ഉണ്ടാക്കിയവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവങ്ങളുമായി ബന്ധപ്പട്ട് 20 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പിടിച്ചെടുത്തിട്ടുണ്ട്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി പാ​നൂ​ർ മേ​ഖ​ല​യി​ൽ സി​പി​എം ഓ​ഫി​സു​ക​ൾ​ക്ക് നേ​രെ​യാ​ണ് വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാർട്ടി ഓഫീസുകൾക്കും കടകൾക്കുമെതിരെയാണ് വ്യാപക അക്രമം ഉണ്ടായത്.

Related Topics

Share this story