chem

‘മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ചുംബനവും നല്‍കി പുറത്ത് പോയി,പിന്നീട് ആ വീട്ടില്‍ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്റെ മയ്യത്തായിരുന്നു’; അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്

ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം വേങ്ങോട് സ്വദേശി 36കാരന്‍ ഷിഹാബുദ്ദീൻ സ്വപ്‌നങ്ങള്‍ ബാക്കി വച്ച് പോകേണ്ടിവന്ന നിരവധി പ്രവാസികളിൽ ഒരാളാണ്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി ഷിഹാബുദ്ദീനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ഏവരുടെയും ഉള്ളുലയ്ക്കുകയാണ്.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്…

ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരന്റെ മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ കുറെ വര്‍ഷക്കാലമായി അജ്മാനിലെ ഒരു സ്വകാരൃ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു.മലപ്പുറം വേങ്ങോട് സ്വദേശി 36 വയസ്സുളള ഷിഹാബുദ്ദീന്‍ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.പരേതന് മൂന്ന് പിഞ്ചുമക്കളാണ്. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ചുംബനവും നല്‍കിയാണ് ഷിഹാബുദ്ദീന്‍ പുറത്ത് പോയത്.പിന്നെ ആ വീട്ടില്‍ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്റെ മയ്യത്തായിരുന്നു.

പറക്ക മുറ്റാത്ത ആ കുഞ്ഞുമക്കളുടെ നിഷ്‌കളങ്കമായ മുഖം നോക്കിയാല്‍ ആരുടെ മനസ്സും ഒന്ന് പതറിപോകും.വേദനിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല.വളരെ കുഞ്ഞു പ്രായത്തില്‍ ഉപ്പായെ നഷ്ടപ്പെട്ട ആ മക്കളുടെ ഭാവി എവിടെയാണ്.ആരൊക്കെ എന്തൊക്കെ നല്‍കിയാലും ഉപ്പാക്ക് പകരമാകുമോ,ഇതാണ് ദുനിയാവ്, അപ്രതീക്ഷമായി നമ്മുടെ ജീവിതത്തില്‍ വന്ന് സംഭവിക്കുന്ന നേട്ടങ്ങളായാലും, നഷ്ടങ്ങളായാലും അത് അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ മനുഷ്യര്‍.

ഷിഹാബിന്റെ വേര്‍പ്പാട് മൂലം ആ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം,അല്ലാഹു പരേതന്റ കബറിനെ വിശാലമാക്കി കൊടുക്കുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കകയും ചെയ്യുമാറാകട്ടെ, ആമീന്‍.

You might also like
Leave A Reply

Your email address will not be published.