Times Kerala

ചാമ്പ്യൻസ് ലീഗ്; ബയേണിനെ തകർത്ത് പിഎസ്ജി, ചെൽസിക്കും വിജയം

 
ചാമ്പ്യൻസ് ലീഗ്; ബയേണിനെ തകർത്ത് പിഎസ്ജി, ചെൽസിക്കും വിജയം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിന്റെ ആദ്യപാദ മത്സരത്തിൽ ബയേണിനെ തകർത്ത് പിഎസ്ജി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. പിഎസ്ജിയ്ക്കായി കിലിയൻ എംബപ്പേ രണ്ടുഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ മാർക്വിനോസ് സ്വന്തമാക്കി.‌

തോമസ് മുള്ളറും എറിക് മക്സിമുമാണ് ബയേണിനായി വലകുലുക്കിയത്. ഇരു ടീമുകളും കരുത്തുകാട്ടിയ മത്സരത്തിൽ അവസാനം പിഎസ്ജിയ്ക്കുമുന്നിൽ ബയേൺ അടിയറവുപറയുകയായിരുന്നു. ഏപ്രിൽ 14 നാണ് രണ്ടാംപാദ മത്സരം നടക്കുക. മറ്റൊരു ക്വാർട്ടറിൽ ചെൽസി എഫ്സി പോർട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

Related Topics

Share this story