തിരുവമ്ബാടി: പൂവാറംതോട്ടില്‍ പരിശോധനക്കെത്തിയ വനപാലകര്‍ക്ക് നേരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ട സംഭവം .കേസിൽ മൂന്ന് പേര് പൊലീസ് കസ്റ്റഡിയിൽ . പൂവാറംതോട് സ്വദേശികളായ പന്നി ഫാം ഉടമ കാക്കിയാനിയില്‍ ജില്‍സണ്‍, കൈയിലകത്ത് വിനോജ്, പെരുമ്ബൂള ആലക്കല്‍ ജയ്സണ്‍ എന്നിവരാണ് പ്രതികൾ .സംഭവത്തിൽ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദ സംഭവം. കൂടാതെ ഇവിടെ നിന്ന് രണ്ട്നാടന് തോക്കും 49 കിലോ ഉണക്കിയ കാട്ടുപോത്തിറച്ചിയും വനപാലകര്‍ പിടികൂടിയിരുന്നു. പൂവാറം തോട് തമ്ബുരാന് കൊല്ലിയിലെ പന്നി ഫാമിന് സമീപത്ത് നിന്നാണ് വേട്ട ഉപകരണങ്ങള്‍ ഉള്‍പ്പെടെ പിടികൂടിയത് .
