Times Kerala

ഇരട്ട സഹോദരിയെയും മുത്തശ്ശിയേയും ഞാന്‍ വെടിവയ്ക്കും; മാതാപിതാക്കളെ ജേഷ്ഠ സഹോദരന്‍ വെടിവയ്ക്കും, പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കും ; ടെക്‌സസില്‍ ആറംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

 
ഇരട്ട സഹോദരിയെയും മുത്തശ്ശിയേയും ഞാന്‍ വെടിവയ്ക്കും; മാതാപിതാക്കളെ  ജേഷ്ഠ സഹോദരന്‍ വെടിവയ്ക്കും, പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കും ; ടെക്‌സസില്‍ ആറംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

ടെക്സസ്: ടെക്സസ് സംസ്ഥാനത്തെ അലന്‍ പട്ടണത്തില്‍ കുടുംബത്തിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി . ഇരട്ട സഹോദരങ്ങളായ ഫര്‍ബീന്‍ തൗഹീറു, ഫര്‍ഹാന്‍ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരന്‍ തന്‍വിര്‍ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുള്‍ ഇസ്‌ലാം (54) , ഐറിന്‍ ഇസ്‌ലാം (56) മുത്തശ്ശി അല്‍റ്റഷന്‍ നിസ്സ( 77) എന്നിവരെയാണ് ഇവർ താമസിക്കുന്ന വീട്ടില്‍ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് .

ഫര്‍ബീനും ജേഷ്ഠന്‍ തന്‍വീറുമാണ് മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയത് .ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു കണ്ടെത്തല്‍. കൂടാതെ ഇരുവരും വിഷാദ രോഗത്തിന് അടിമകളായിരുന്നു . സംഭവത്തിൽ രോഗം ഒരു വര്‍ഷത്തിനകം മാറിയില്ലെങ്കില്‍ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൊലപാതകം എങ്ങനെ നടത്തുമെന്നും ഫര്‍ഹാന്‍ ഇൻസ്റ്റാഗ്രാമിൽ വിശദീകരിച്ചിരുന്നു.

” ഞങ്ങള്‍ രണ്ടു തോക്കു വാങ്ങും. ഞാന്‍ ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരന്‍ തന്‍വീര്‍ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കും.” ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഇവർ ബംഗ്ലദേശില്‍ നിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ അലന്‍ പട്ടണത്തില്‍ കുടിയേറിയ താമസിക്കുന്ന മുസ്‍‌ലിം കുടുംബമായിരുന്നു .

Related Topics

Share this story