Times Kerala

ഐപിഎൽ പോരാട്ടത്തിന് ഇനി ഒരു ദിവസം കൂടി; ഉദ്‌ഘാടന മത്സരം ചെന്നൈയിൽ

 
ഐപിഎൽ പോരാട്ടത്തിന് ഇനി ഒരു ദിവസം കൂടി; ഉദ്‌ഘാടന മത്സരം ചെന്നൈയിൽ

ചെന്നൈ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 14 ആം സീസണിന് കൊടിയേറാൻ ഇനി ഒരു ദിവസം കൂടെ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. വിരാട് കോഹ്ലി നയിക്കുന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രും രോഹിത് ശർമ്മ നയിക്കുന്ന മുൻ സീസണിലെ ചാമ്പ്യന്മാരുമായ മും​ബൈ ഇ​ന്ത്യ​ൻ​സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. വൈകുന്നേരം 7.30യ്ക്കാണ് മത്സരം ആരംഭിക്കുക.

കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വർഷം യുഎഇയിൽ വെച്ചായിരുന്നു മത്സരം നടന്നത്. കോവിഡ് ആശങ്ക പരത്തുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഇത്തവണ ഇന്ത്യയിൽ തിരികെയെത്തിയ ഐപിഎൽ മത്സരത്തെ നോക്കിക്കാണുന്നത്. ചില താരങ്ങൾക്കു കോവിഡ് ബാധിച്ചത് ആശങ്ക പരത്തിയിരുന്നെങ്കിലും ബയോബബ്ൾ സുരക്ഷ ഒരുക്കി കടുത്ത നിയന്ത്രണത്തിലാണ് താരങ്ങൾ മത്സരത്തിനൊരുങ്ങുന്നത്. ഇന്നലെ ബംഗളൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ കോവിഡ് മുക്തനായി ടീമിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച് നാളെ മുംബൈയ്‌ക്കെതിരായ കളിയിൽ പടിക്കൽ കളിക്കില്ല. തുടർന്നുള്ള മത്സരങ്ങളിൽ താരം പങ്കെടുക്കും. ചെ​ന്നൈ, മും​ബൈ, അഹമ്മദാ​ബാ​ദ്, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത എന്നിവിടങ്ങളിലായാണ് തുടർന്നുള്ള മത്സരങ്ങൾ നടക്കുക.

Related Topics

Share this story