Times Kerala

വായിൽ തുണി തിരുകി, കാലുകൾ ബന്ധിച്ച നിലിയിലും; ഇടുക്കിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

 
വായിൽ തുണി തിരുകി, കാലുകൾ ബന്ധിച്ച നിലിയിലും; ഇടുക്കിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

ഇടുക്കി: കട്ടപ്പനയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിൻെറ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. കാലുകൾ കൂട്ടിക്കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീടിൻെറ മുകൾ നിലയിൽ ഉറങ്ങിയ ഭർത്താവ് ജോർജ് പുലർച്ചെ താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ചിന്നമ്മയുടെ മാല ഉൾപ്പെടെ സ്വർണാഭരണങ്ങൾ നഷ്ടമായാതായി ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related Topics

Share this story