Times Kerala

കണ്ണൂരിൽ സി പി ഐ എം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം

 
കണ്ണൂരിൽ സി പി ഐ എം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം

കണ്ണൂർ :കണ്ണൂരിൽ സി പി ഐ എം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം .സി പി ഐ എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിൽ ,കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ,കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവ ആക്രമിച്ചു .പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു .നിരവധി വീടുകൾക്ക് നേരെയും അക്രമം ഉണ്ടായി .

നേരത്തെ പെരിങ്ങത്തൂരിലെ സി പി ഐ എം ബ്രാഞ്ച് ,ലോക്കൽ കമ്മിറ്റി ഓഫീസുകൾക്ക് തീയിട്ടിരുന്നു .നിരവധി കടകൾക്ക് നേരെയും അക്രമം ഉണ്ടായി .കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പൊതുദർശനത്തിന് പെരിങ്ങത്തൂരിൽ വച്ചിരുന്നു .ഇതിന് ശേഷം സംസ്കാരത്തിനായി പൊല്ലൂകരയിലേക്ക് കൊണ്ടുപോയ ശേഷമാണ് അക്രമം ഉണ്ടായത് .

Related Topics

Share this story