Times Kerala

സാമ്പത്തിക പ്രശ്നങ്ങളും, ഒറ്റപ്പെടലും; തൃശ്ശൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 
സാമ്പത്തിക പ്രശ്നങ്ങളും, ഒറ്റപ്പെടലും; തൃശ്ശൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂര്‍: ചേലക്കരയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് സംഭവസ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചേലക്കര പുലാക്കോട് സ്വദേശികളായ പി.എന്‍.മനോഹരനും ഭാര്യ പ്രസന്നയുമാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.

മരപ്പണിക്കാരനായ മനോഹരനെ അടുക്കളയിലും പ്രസന്നയെ മുകളിലത്തെ നിലയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തനിച്ചായിരുന്നു വീട്ടിൽ താമസം. ഒരു മകന്‍ വിദേശത്താണ്. മറ്റൊരു മകന്‍ വേറെ വീട്ടിലായിരുന്നു താമസം. സാമ്പത്തിക പരാധീനത അലട്ടിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നതു പോലീസ് പറയുന്നു. മാത്രവുമല്ല, ഒറ്റപ്പെടല്‍ മൂലമുള്ള മാനസിക വിഷമങ്ങളും ഇരുവര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Topics

Share this story