chem

ഏത് രോഗത്തിനും പരിഹാരം കാബേജ് വെള്ളം

കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം കരുത്താവുന്ന നിരവധി പച്ചക്കറികള്‍ ഉണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ആരോഗ്യപരമായ പല വിധത്തിലുള്ള ഗുണങ്ങലും കാബേജിലുണ്ട്. കാബേജ് പാചകം ചെയ്ത് കഴിക്കുന്നതിനു മുന്‍പ് അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് എന്തൊക്കെ തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

കാബേജിലുള്ള ആന്റി ഓക്‌സിഡന്റ് കപ്പാസിറ്റി പോളിഫിനോള്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. കാബേജ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പൊട്ടാസ്യം

പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പക്ഷാഘാതം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും കാബേജ് സഹായിക്കുന്നു.

സള്‍ഫര്‍

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാബേജ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാബേജ്. അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് കൊണ്ട് സ്തനാര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ എ
വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇത് പനിയും ജലദോഷവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കാബേജ് ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വൈറ്റമിന്‍ ബി

വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള മെറ്റബോളിസം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

You might also like
Leave A Reply

Your email address will not be published.