Times Kerala

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡി ജി പി

 
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡി ജി പി

തിരുവനന്തപുരം :കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡി ജി പി .ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട് .നോഡൽ ഓഫീസറായി ക്രമസമാധാന വിഭാഗം എ ഡി ജി പി വിജയ് സാഖറെയെ നിയമിച്ചു .

സംസ്ഥാനത്ത് കോവിഡ് ജാഗ്രത നടപടികൾ കർശനമാക്കാൻ ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമാകുകയായിരുന്നു .നാളെ മുതൽ പോലീസ് പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചു .മാസ്ക് ,സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട് .

 

Related Topics

Share this story