chem

ബേക്കിങ് സോഡ കൊണ്ട് ഫേസ്പാക്കുകള്‍

അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന ഒരു ചേരുവയാണ് ബേക്കിങ് സോഡ. ഇത് നിങ്ങള്‍ സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കാറുണ്ടോ…? നിങ്ങളുടെ ചര്‍മം വൃത്തിയായി സൂക്ഷിക്കാന്‍ എന്തിന് കൂടുതല്‍ പണം ചിലവിട്ട് വസ്തുക്കള്‍ വാങ്ങണം. നിങ്ങളുടെ അടുക്കളയിലുള്ള ബേക്കിങ് സോഡ ഒരു ടീസ്പൂണ്‍ മാത്രം മതി.

ബേക്കിങ് സോഡ നിങ്ങളുടെ ചര്‍മത്തിന് പല ഗുണങ്ങളും നല്‍കും. ഇത് ചര്‍മത്തിലെ ബാക്ടീരിയകളെ, ഫംഗസുകളെ കൊല്ലുന്നു. എണ്ണമയമുള്ള ചര്‍മവും ഇല്ലാതാക്കും. മുഖക്കുരു ഇല്ലാതാക്കാനും നല്ല ഒരു പരിഹാരമാണിത്. മികച്ച ബേക്കിങ് സോഡ ഫേസ്പാക്കുകള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം…

ഓറഞ്ചും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകാം. ചര്‍മത്തിലെ ചുളിവുകളൊക്കെ മാറികിട്ടും. ഒരു മികച്ച സ്‌ക്രബറായി ഉപയോഗിക്കാം.

തേനും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ, അര ടീസ്പൂണ്‍ ചെറുനാരങ്ങാ നീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കാന്‍ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.

സ്‌ട്രോബെറിയും ബേക്കിങ് സോഡയും

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ, സ്‌ട്രെബെറി കഷ്ണങ്ങള്‍, ഒരു ടീസ്പൂണ്‍ തൈര്, മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. മുഖത്തുപുരട്ടി 10 മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

കൈതച്ചക്കയും ബേക്കിങ് സോഡയും

കൈതച്ചക്ക പേസ്റ്റും ബേക്കിങ് സോഡയും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 10 മിനിട്ട് കഴിഞ്ഞാല്‍ ചെറുചൂടുവെള്ളത്തില്‍ കവുകാം.

വെളിച്ചെണ്ണയും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. മികച്ച ഒരു ഫേസ്പാക്കാണിത്. നീര്‍ജ്ജീവമായ ചര്‍മകോശങ്ങളെ ഇല്ലാതാക്കി ഉണര്‍വ്വ് നല്‍കും.

പുതിനയും ബേക്കിങ് സോഡയും

ചര്‍മത്തിലെ ചുവപ്പ് നിറവും വ്രണങ്ങളും മാറ്റാന്‍ സാധിക്കുന്ന ഫേസ്പാക്കാണിത്. പുതിനയില അരച്ചെടുത്ത് അതില്‍ ബേക്കിങ് സോഡയും ചേര്‍ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം.

പാര്‍സെലി സോഡാ പാക്ക്

പാര്‍സെലി ഇലയും ബേക്കിങ് സോഡയും ഉപയോഗിച്ച് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് മുഖത്തെ കറുത്തപാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

You might also like
Leave A Reply

Your email address will not be published.