Times Kerala

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡാനിയേൽ സംസിന് കോവിഡ്

 
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡാനിയേൽ സംസിന് കോവിഡ്

ഐ പി എൽ ക്യാമ്പിൽ കോവിഡ് രൂക്ഷം .റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയേൽ സംസിനാണ് ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത് .വിവരം ആർ സി ബി തന്നെയാണ് ട്വിറ്റെർ പേജിലൂടെ പുറത്ത് വിട്ടത് .

ഇതോടെ രണ്ടാമത്തെ ആർ സി ബി താരത്തിനാണ് കോവിഡ് സ്ഥിരീകരിക്കുന്നത് .റോയൽ ചലഞ്ചേഴ്‌സ് ക്യാമ്പിൽ മുൻപ് ദേവദത്ത് പടിക്കലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു .രോഗബാധ സ്ഥിരീകരിച്ചതോടെ സംസിന് ആദ്യത്തെ രണ്ട് മത്സരങ്ങൾ നഷ്ടമാകും .

 

Related Topics

Share this story